13 November Wednesday

ബഹ്‌റൈന്‍ പ്രതിഭ സി എച്ച് കണാരനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

മനാമ >  കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സമുന്നത നേതാവായിരുന്ന സി എച്ച് കണാരനെ ബഹ്‌റൈന്‍ പ്രതിഭ അനുസ്മരിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജനാധിപത്യവും മതനിരപേക്ഷതയും ചവിട്ടിയരയ്ക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് സി എച്ച് സ്മരണ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുമെന്ന് ബഹ്‌റൈന്‍ പ്രതിഭ ചൂണ്ടിക്കാട്ടി.
പ്രതിഭ ആസ്ഥാനത്തു നടന്ന അനുസ്മരണ സമ്മേളനത്തില്‍ പി ശ്രീജിത്ത് അധ്യക്ഷനായി. പ്രസിഡന്റ് മഹേഷ് മൊറാഴ സി എച്ച് കണാരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഷെരിഫ് കോഴിക്കോട് സംസാരിച്ചു. ജോയിന്റ് സെക്രെട്ടറി ലിവിന്‍ കുമാര്‍ സ്വാഗതം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top