13 August Thursday

അമേരിക്കൻ കോൺഗ്രസിലേക്ക്‌ മത്സരിക്കാൻ മലയാളിയും

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

വാഷിങ്‌ടൺ
അമേരിക്കൻ കോൺഗ്രസിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി അർധ മലയാളിയും. അധ്യാപകനും  രാഷ്ട്രീയ നിരീക്ഷകനുമായ പീറ്റർ മാത്യൂസ്‌ കലിഫോർണിയയിൽനിന്ന്‌ പ്രതിനിധി സഭയിലേക്ക്‌ ജനവിധി തേടാനാണ്‌ ഒരുങ്ങുന്നത്‌. ഫെബ്രുവരി മൂന്നുമുതൽ മാർച്ച്‌ 22 വരെ നടക്കുന്ന പ്രൈമറിയിൽ ആദ്യ രണ്ട്‌ സ്ഥാനങ്ങളിൽ എത്തിയാൽ അടുത്ത നവംബർ മൂന്നിന്‌ യുഎസ്‌ കോൺഗ്രസിലേക്കുള്ള  തെരഞ്ഞെടുപ്പിൽ മത്സരിക്കാം. 

സൈപ്രസ്‌ കോളേജിൽ പൊളിറ്റിക്കൽ സയൻസ്‌ ആൻഡ്‌ ഇന്റർനാഷണൽ റിലേഷൻസിൽ അധ്യാപകനായ പീറ്റർ സിഎൻഎൻ, ബിബിസി, സ്‌കൈ ന്യൂസ്‌ തുടങ്ങിയ മാധ്യമങ്ങളിൽ രാഷ്ട്രീയനിരീക്ഷകനായി വരാറുണ്ട്‌.

അമേരിക്കൻ രാഷ്ട്രീയത്തിലെ അഴിമതിയെ വിമർശിച്ച്‌  ‘ഡോളർ ഡെമോക്രസി ഓൺ സ്റ്റിറോയോയിഡ്‌സ്‌’  എന്ന പുസ്തകം എഴുതിയിട്ടുണ്ട്‌.  കേരളത്തിൽ ജനിച്ച അദ്ദേഹം 10–-ാം വയസ്സിൽ രക്ഷിതാക്കൾക്കൊപ്പം അമേരിക്കയിലെത്തി. പീറ്ററിന്റെ അച്ഛൻ മലയാളിയും അമ്മ   തമിഴ്‌നാട്ടുകാരിയുമാണ്‌. ഇരുവരും അധ്യാപകരായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top