ന്യൂയോര്‍ക്ക്> അറുപത്തിനാലാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ആര്‍ട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല) ഒരുക്കുന്ന കേരള സോഷ്യല്‍ ഡയലോഗ്സ് സീരീസിലെ നാലാമത്തെ സെഷന് നവംബര്‍ 7 ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്ക് സമയം 11:30 ന് ആരംഭിക്കും.
'സ്ത്രീയും സാമൂഹ്യ വിചാരണകളും' എന്ന സെഷൻ നയിക്കുന്നത് അലയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പർ ലിസ മാത്യൂ ആണ്. ഷാനിമോൾ ഉസ്മാൻ എം എൽ എ., മുൻ എം പി. ടി എൻ സീമ, ജെ ദേവിക, അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രൻ, അലയുടെ പ്രസിഡന്റ് ഷിജി അലക്സ്, കണക്റ്റിങ് കേരളം ചീഫ് എഡിറ്റർ അനുപമ വെങ്കിടേഷ് എന്നിവർ സംസാരിക്കും.
സെഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രാദേശിക സമയങ്ങളില്‍ താഴെയുള്ള സൂം ഐഡി ഉപയോഗിക്കാം. ഇത് കൂടാതെ അലയുടെ ഫേസ്ബുക് പേജ് വഴിയും തത്സമയസംപ്രേക്ഷണം (വെബ് കാസ്റ്റിംഗ് ) ഉണ്ടായിരിക്കുന്നതാണ് എന്ന് അലയുടെ ഭാരവാഹികള്‍ അറിയിച്ചു.
സൂം മീറ്റിംഗ് ലിങ്ക്:
https://us02web.zoom.us/j/86056006272
സൂം മീറ്റിംഗ് ഐഡി: 860 5600 6272
അല ഫേസ്ബുക് പേജ് ലിങ്ക്:
https://www.facebook.com/ArtLoversOfAmerica/
ഈ സീരീസിലെ അവസാന സെഷനായി 'അഹം ദ്രവ്യാസ്മി' എന്ന ശാസ്ത്ര സംവാദ പരിപാടി നവംബർ 14 നു നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..