29 July Thursday

ഓസ്‌ട്രേലിയയിൽ വാഹനാപകടത്തിൽ മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

ലോട്‌സി

ക്യൂൻസ്‌ലാൻഡ്‌ > ഓസ്‌ട്രേലിയയിലെ തുവുംബയിൽ ഉണ്ടായ വാഹനാപകടത്തിൽ ചാലക്കുടി സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ചു. ചാലക്കുടി പോട്ട നാടുകുന്ന് പെരിയച്ചിറ ചുള്ളിയാടൻ സ്വദേശി ബിബിന്റെ ഭാര്യ ലോട്‌സിയും (35) രണ്ട് വയസ്സുള്ള ഇളയ മകനുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂത്ത രണ്ട് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിബിന്റെ ആരോഗ്യനില ഗുരുതരമല്ല. ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ്‌ അപകടം.

വ്യാഴാഴ്‌ച പുലർച്ചെയാണ് അപകടമുണ്ടായത്. ന്യൂ സൗത്ത് വെയ്ൽസിലെ ഓറഞ്ച് ആശുപത്രിയിൽ ജോലി ചെയ്‌തിരുന്ന ലോട്‌സിക്ക് ക്യൂൻസ്‌ലാൻഡിൽ ജോലി ലഭിച്ചതിനെത്തുടർന്ന് അവിടേക്ക് താമസം മാറ്റുന്നതിനായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തു തന്നെ ലോട്‌സിയും കുട്ടിയും മരിച്ചു. മറ്റ് രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിൽ ബ്രിസ്ബയിൻ ആശുപത്രിയിൽ ആണ്. ബിബിൻ തുവുംബ ആശുപത്രിയിലുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top