07 April Tuesday

അബുദാബിയിൽ വാടകകേസുകളിലെ കുടിയൊഴിപ്പിക്കൽ തല്‍കാലം നിർത്തിവെച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
അബുദാബി > അബുദാബിയിൽ കെട്ടിടവാടക സംബന്ധമായ കേസുകളിലെ കുടിയൊഴിപ്പിക്കൽ നടപടികൾ രണ്ടു മാസത്തേക്ക് നിർത്തിവെക്കാൻ തീരുമാനമായി. അബുദാബി കിരീടാവകാശിയും, യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവുപ്രകാരം ആണ് അബുദാബി ജുഡീഷ്യൽ വകുപ്പ് ഈ തീരുമാനം എടുത്തിട്ടുള്ളത്. 
 
ഇത് പ്രകാരം വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങളിലെ ജയിൽശിക്ഷ, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കൽ, സ്വത്തു പിടിച്ചെടുക്കൽ മറ്റു റിക്കവറി നടപടി ക്രമങ്ങൾ എന്നിവയാണ് രണ്ടു മാസത്തേക്ക് നിർത്തി വെച്ചിരിക്കുന്നത്.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top