01 October Sunday

ലോക കേരള സഭ; ലോകമലയാളികളെ സർക്കാർ കേൾക്കുന്ന നൂതനസംരംഭം- മന്ത്രി വീണ ജോർജ്ജ്

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

അബുദാബി> അബുദാബി കേരള സോഷ്യൽ സെന്ററിന്റെ 2022- 2023 പ്രവർത്തന വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.

മുമ്പ് കേരളത്തിൽ നിന്ന് വരുന്ന ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഇവിടെ എത്തുമ്പോൾ അല്പസമയം ഏതെങ്കിലും മലയാളി കൂട്ടായ്മകളിൽ പങ്കെടുത്ത് നിങ്ങൾ പറയുന്നത് കേട്ട് തിരിച്ചുപോകുന്ന സാഹചര്യത്തിൽ നിന്നും ലോക കേരള സബയിലൂടെ മാറ്റം വന്നിരിക്കുകയാണ്. വീണാജോർജ്ജ് വിശദീകരിച്ചു. ആഗോളതലത്തിൽ ആരോഗ്യരംഗം കൊറോണ വൈറസിന് മുമ്പിൽ സ്തംഭിച്ചുപോയ ഒരു ഘട്ടമുണ്ടായിരുന്നു. ആ സാഹചര്യത്തിൽ ഒരു പ്രോട്ടോക്കോൾ രൂപീകരിച്ചുകൊണ്ട് ലോകത്തിനു തന്നെ മാതൃകയാകും വിധം വളരെ ഫലപ്രദമായി പ്രതിരോധിക്കാൻ കേരളത്തിന് കഴിഞ്ഞു.

ഏത് സമയവും ഏതെങ്കിലും ഒരു വൈറസിനെ അഭിമുഖീകരിക്കേണ്ട അവസ്ഥയിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും അതിനെ അതിജീവിക്കുവാനുള്ള അടിസ്ഥാന പ്രതിരോധങ്ങൾ സാനിറ്റൈസറായും, മാസ്കായും, സാമൂഹ്യ അകലം പാലിച്ചും നാം സ്വയം തീർക്കേണ്ടതുണ്ട്.
സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ മാത്രം ലഭ്യമാകുന്ന ചികിത്സാ സൗകര്യങ്ങൾ സമൂഹത്തിന്റെ താഴെ തട്ടിൽ കഴിയുന്നവരിലേയ്ക്ക് ലഭ്യമാക്കുന്ന പ്രവർത്തനങ്ങളിലാണ് സംസ്ഥാന സർക്കാർ. ഒപി ടിക്കറ്റ് ലഭ്യമാക്കുന്നതിന് വേണ്ടി മണിക്കൂറുകളോളം ആശുപത്രി വരാന്തയിൽ കഴിയേണ്ട അവസ്ഥയ്ക്ക് അറുതി വരുത്തിക്കൊണ്ട് ഓൺലൈൻ വഴി ബുക്കിങ്ങ് നടത്തുന്ന സംവിധാനം ഇന്ന് 426 ആശുപത്രികളിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയിൽ തന്നെ ആദ്യമായാണ്. കേരളത്തിന്റെ ഈ മാതൃകയാണ് ദേശീയ തലത്തിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്ന് മന്ത്രി തുടർന്ന് പറഞ്ഞു.

സെന്റർ പ്രസിഡന്റ് വി പി കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് നടരാജൻ, റഫീഖ് കായനയിൽ, അബ്ദുൽ സലാം, സലോമി സരോജി, അൻസാരി സൈനുദ്ദീൻ, ടി കെ മനോജ്, ഷൽമ സുരേഷ്, ഫസൽ കുന്ദംകുളം, ടോമിച്ചൻ, രാജൻ കണ്ണൂർ, പ്രജിന അരുൺ, മെഹ്‌റിന് റഷീദ് എന്നിവരും അജിത് ജോൺസൺ, സഫീർ അഹമ്മദ്, ജോണ് സാമുവൽ, എം. കെ. സജീവൻ, സൂരജ് പ്രഭാകർ, ഇഖ്ബാൽ, രാജൻ അമ്പലത്തറ, ഫസൽ, രാജൻ കെ. വി. എന്നീ വ്യാപാര വ്യവസായ പ്രമുഖരും ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതവും ജോ. സെക്രട്ടറി കെ. സത്യൻ നന്ദിയും പറഞ്ഞു.

കേരള സോഷ്യൽ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് സംസാരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top