10 July Friday

കോവിഡ്-19: ഒമാനില്‍ ഏഴ് മരണം; 1,014 പുതിയ കേസുകള്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

ഒമാന്‍ ആരോഗി മന്ത്രി ഡോ. അഹമ്മദ് അല്‍ സെയ്ദി - ഒമാന്‍ ടിവി / ട്വിറ്റര്‍

 
 
മസ്‌കത്ത്: കൊറോണവൈറസ് ബാധിച്ച് ഒമാനില്‍ ഞായറാഴ്ച ഏഴു പേര്‍ കൂടി മരിച്ചു. കോവിഡ് ബാധിച്ച് ഒറ്റ ദിവസം ഒമാനില്‍ ഇത്രയും പേര്‍ മരിക്കുന്നത് ആദ്യമായാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 49 ആയി. 
 
ആശുപത്രിക്ക് പുറത്താണ് ഇതില്‍ അഞ്ചു മരണങ്ങളും സംഭവിച്ചതെന്ന് ഒമാന്‍ ആരോഗി മന്ത്രി ഡോ. അഹമ്മദ് അല്‍ സെയ്ദി ഒമാന്‍ പറഞ്ഞു. നിലവില്‍ 199 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒമാന്‍ ടിവിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ഞായറാഴ്ച 1,014 പേര്‍ക്കുകൂടി കൊറോണവൈറസ് സ്ഥിരീകരിച്ചു. ആദ്യമായാണ് രാജ്യത്ത് ഇത്രയും കേസുകള്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ കേസുകളില്‍ 643 പേര്‍ പ്രവാസികളാണ്. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കേസുകള്‍ 11,437 ആയി. 
 
ഇതുവരെ ഒരു ലക്ഷം പേരില്‍ കോവിഡ് പരിശോധന നടത്തി. ഞായറാഴ്ച 3,171 പേര്‍ക്ക് പരിശോധന നടത്തിയതായും അദ്ദേഹം അറിയിച്ചു. 
 
അതിനിടെ, ബുറൈമി ഗവര്‍ണറേറ്റില്‍ സംസ്‌കാര ചടങ്ങ് സംഘടിപ്പിച്ച ഒരു സംഘം പ്രവാസികളെ കസ്റ്റഡിയില്‍ എടുത്തതായി ഒമാന്‍ പൊലിസ് അറിയിച്ചു. 
 
 

പ്രധാന വാർത്തകൾ
 Top