07 April Tuesday

യുഎഇയിൽ 50 പുതിയ കൊറോണ വൈറസ് കേസുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
ദുബായ് >  യുഎഇയിൽ  ഇന്ന് 50 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി യുഎഇ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. നാലുപേർ പേർ രോഗവിമുക്തി നേടുകയും ചെയ്തു. 
 
വിദേശത്തുനിന്നും തിരികെയെത്തിയ രോഗം ബാധിച്ച ആളുകളുമായി അടുത്തിടപഴകിയ ആളുകൾക്കാണ്  ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോൾ യുഎഇയിലെ രോഗബാധിതരുടെ എണ്ണം മൊത്തം 248 ആയി ഉയർന്നു. 
 
ശ്രീലങ്ക, യുകെ, സൗദി അറേബ്യ, യമൻ, ടുണീഷ്യ, സൗത്താഫ്രിക്ക, ബെൽജിയം,  സൗത്ത് കൊറിയ, ബൾഗേറിയ,  ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, ആസ്ട്രേലിയ, ലെബനോൺ, കെനിയ, മാലിദ്വീപ്, സുഡാൻ, ഇറാൻ, അയർലൻഡ്, മൊറോക്കോ, പാകിസ്ഥാൻ, സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോന്നും, ഇറ്റലി, ഈജിപ്ത്,  യുഎഇ,  സ്പെയിൻ,  നെതർലാൻഡ്സ്, ജോർദാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്ന് ഈ രണ്ടു വീതവും, അമേരിക്ക, ബംഗ്ലാദേശ്, പാലസ്തീൻ എന്നിവിടങ്ങളിൽ നിന്ന് മൂന്നു വീതവും, ഇന്ത്യയിൽനിന്ന് ആറു കേസുകളും ആണ് ഇന്ന് പുതിയതായി  റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
 
രോഗികളുടെ  ആരോഗ്യനില തൃപ്തികരമാണ്. എല്ലാവർക്കും ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട് എന്നും മന്ത്രാലയം അറിയിച്ചു
 

പ്രധാന വാർത്തകൾ
 Top