07 August Friday

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ നാല് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്ന് കേരളത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jun 5, 2020
 
മനാമ> ബഹ്‌റൈനില്‍ നിന്നും നാല് ചാര്‍ട്ടേഡ് വിമാനങ്ങള്‍ വെള്ളിയാഴ്ച കേരളത്തിലേക്ക് പറക്കും. ബഹ്‌റൈന്‍ കേരളീയ സമാജം ആഭിമുഖ്യത്തിലുള്ള വിമാനങ്ങളില്‍ മൂന്ന് എണ്ണം കൊച്ചിയിലേക്കും ഒരെണ്ണം കോഴിക്കോട്ടേക്കുമാണ് സര്‍വിസ് നടത്തുന്നത്. 
 
എയര്‍ ഇന്ത്യ എക്‌സ് പ്രസ്, ഗള്‍ഫ് എയര്‍ എന്നിവയാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. നാല് വിമാനങ്ങളിലുമായി 694 പ്രവാസികളാണ് നാട്ടിലേക്ക് പോകുന്നത്. 
 
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഉച്ച 12ന് കോഴിക്കോട്ടേക്കും 2.10ന് കൊച്ചിയിലേക്കും പുറപ്പെടും. ഗള്‍ഫ് എയറിന്റെ രണ്ട് വിമാനങ്ങള്‍ വൈകീട്ട് കൊച്ചിയിലേക്ക് സര്‍വിസ് നടത്തും. 
 
ചാര്‍ട്ടേഡ് വിമാനത്തിനായി നല്‍കിയ അപേക്ഷകളില്‍ അന്തിമ അനുമതി ലഭിച്ചതായി പ്രസിഡന്റ പിവി രാധാകൃഷ്ണ പിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും അറിയിച്ചു. 
 
ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായുള്ള അപേക്ഷകളില്‍ അനുകൂല സമീപനം സ്വീകരിച്ച നോര്‍ക്ക വകുപ്പിന്റെ കൂടെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, എന്‍കെ പ്രേമചന്ദ്രന്‍ എംപി എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായും പറഞ്ഞു. 
 
നാട്ടിലേക്കു മടങ്ങുന്നവര്‍ക്കുള്ള ടിക്കറ്റുകള്‍  സമാജത്തില്‍ വിതരണം ചെയ്തു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top