06 December Friday

വനിതാ കണ്‍വന്‍ഷനൊരുങ്ങി ഐടി നഗരി; രാത്രിയെ പകലാക്കി ചുമരെഴുത്തുകളുമായി സ്‌ത്രീ തൊഴിലാളികള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

ബംഗളൂരു > ബംഗളൂരുവിലെ യുവ തൊഴിലാളികളുടെ പുരോഗമന സാംസ്‌കാരിക സംഘടനയായ യങ് വര്‍ക്കേഴ്‌സ് കളക്‌ടീവിന്റെ ജനറല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് വനിതാ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. ജൂലൈ 21ന് ഞായറാഴ്ച ഉച്ചക്ക് 2.30 ന് ബംഗളൂരു കോറമംഗല പൊലീസ് സ്റ്റേഷന് സമീപം വൈഡബ്ല്യുസിഎ ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ ഐ ടി നഗരിയിലെ സ്ത്രീകള്‍ നേരിടുന്ന സുരക്ഷാ പ്രശനങ്ങള്‍ അടക്കം വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും.

പരിപാടിയുടെ പ്രചരണാര്‍ത്ഥം സ്‌‌ത്രീകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നഗരത്തില്‍ നടന്ന ചുമരെഴുത്തു പ്രചാരണം ഇതിനോടകം വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നോട്ടീസുകള്‍ വിതരണം ചെയ്‌തും വനിതകളുടെ ചെറു യോഗങ്ങള്‍ സംഘടിപ്പിച്ചും മുന്നേറുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ സമ്മേളനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.



സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എ ആര്‍ സിന്ധു വനിതാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന പ്രസിഡന്റ് എസ് വരലക്ഷ്‌‌മി യോഗത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top