21 November Thursday

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്‌ ധവളപത്രമിറക്കണം: സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2019

ന്യൂഡൽഹി >  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതിസംബന്ധിച്ച്‌ ധവളപത്രമിറക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.  2019‐20ലെ  ജിഡിപി വളർച്ചാ നിർണയം  6.9ൽ നിന്ന്‌ 6.1 ആയി റിസർവ് ബാങ്ക് കുത്തനെകുറച്ചു. വിവിധ മേഖലകളിലുണ്ടായ തിരിച്ചടികൾമൂലമാണ്‌ ഇത്‌ സംഭവിച്ചത്‌.  യാഥാർഥ്യം മറച്ചുവയ്‌ക്കാൻ കേന്ദ്രസർക്കാർ ദീർഘകാലം ശ്രമിച്ചുവെങ്കിലും ഇനിയത്‌ സാധ്യമല്ലെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യയുടെ ഭാവി നശിപ്പിക്കുന്നത്‌ ഇതുപോലെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top