20 September Sunday

ഇന്ത്യയുടെ പരിശോധനാ നിരക്ക് കുറവ്‌: സൗമ്യ സ്വാമിനാഥൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


ന്യൂഡൽഹി
മറ്റ്‌ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കോവിഡ്‌ പരിശോധനാ നിരക്ക്‌ വളരെ കുറവാണെന്ന്‌ ഡബ്ല്യുഎച്ച്‌ഒ മുഖ്യശാസ്‌ത്രജ്ഞ സൗമ്യ സ്വാമിനാഥൻ. കോവിഡ്‌ വാക്‌സിൻ നിർമാണവുമായി ബന്ധപ്പെട്ട വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ. ജർമനി, തായ്‌വാൻ, സൗത്ത്‌ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പരിശോധന ഇന്ത്യയെക്കാൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ട്‌. അമേരിക്കയിലും പരിശോധനയുടെ എണ്ണം കൂടുതലാണ്‌.

ആശുപത്രികളിൽ കിടക്കകളുടെ ലഭ്യത, നിരീക്ഷണത്തിലിരിക്കാനുള്ള സൗകര്യങ്ങൾ, അടിയന്തര ചികിത്സാ സംവിധാനം ഇവയെല്ലാം സർക്കാർ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്‌. അടുത്ത 12 മാസം നിർണായകമാണെന്നും കൂടുതൽ രാജ്യങ്ങളിലേക്ക്‌ രോഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. വാക്‌സിനുകൾ സംബന്ധിച്ച്‌ ഡബ്ല്യുഎച്ച്ഒ കൃത്യമായ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്‌. കോവിഡിനെ പ്രതിരോധിക്കാൻ  70 ശതമാനത്തോളം ഒരു വാക്‌സിന്‌  സാധിക്കുന്നുണ്ടെങ്കിൽ അത്‌ മികച്ചതായി പരിഗണിക്കാമെന്നും അവർ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top