20 February Wednesday
ഫെബ്രുവരി മൂന്നിന്‌ മഹാറാലി

ബംഗാളിൽ റിപ്പബ്ലിക‌് ദിനത്തിൽ മനുഷ്യച്ചങ്ങല

ഗോപിUpdated: Monday Jan 21, 2019

കൊൽക്കത്ത > ജനവിരുദ്ധരായ ബിജെപിയെ ഒറ്റപ്പെടുത്തുക, തൃണമൂൽ കോൺഗ്രസിന്റെ ജനാധിപത്യവിരുദ്ധ അക്രമരാഷ്ട്രീയത്തിന് അറുതിവരുത്തുക എന്നീ മുദ്രാവാക്യമുന്നയിച്ച‌് ബംഗാളിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ഫെബ്രുവരി മൂന്നിന് കൊൽക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്ത് മഹാറാലി സംഘടിപ്പിക്കും.

റാലി വിജയിപ്പിക്കാൻ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും വിദ്യാർഥികളും യുവാക്കളുമുൾപ്പെടെ രംഗത്തിറങ്ങി.

ബിജെപിയും തൃണമൂലും ഒരേപോലെ ജനങ്ങളുടെ ശത്രുക്കളാണ‌്. ഇവരെ ഒറ്റപ്പെടുത്തി സംസ്ഥാനത്തെ രക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്ന‌് ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു പറഞ്ഞു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ഈ മാസം 23ന്  ദേശ്പ്രേം ദിവസമായി ആചരിക്കും. റിപ്പബ്ലിക‌് ദിനത്തിൽ മതസൗഹാർദവും ഐക്യവും സംരക്ഷിക്കുക, ജനാധിപത്യാവകാശങ്ങൾ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുയർത്തി മാനവബന്ധൻ (മനുഷ്യച്ചങ്ങല) സൃഷ്ടിക്കും. 10.45 മുതൽ 11 വരെ 15 മിനിറ്റ‌് പതിനായിരക്കണക്കിനാളുകൾ  കൈകോർത്ത്  മാനവ ബന്ധനിൽ കണ്ണികളാകും. ജനുവരി 30ന് മതനിരപേക്ഷതാദിവസമായി ആചരിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top