16 July Tuesday

വിശാൽമിശ്രയെ ഹൈക്കോടതി ജഡ‌്ജിയാക്കാമെന്ന‌് കൊളീജിയം

സ്വന്തം ലേഖകൻUpdated: Thursday May 16, 2019

ന്യൂഡൽഹി
സുപ്രീംകോടതി ജഡ‌്ജി ജസ‌്റ്റിസ‌് അരുൺമിശ്രയുടെ സഹോദരനെ മധ്യപ്രദേശ‌് ഹൈക്കോടതി ജഡ‌്ജിയായി നിയമിക്കാമെന്ന‌് കൊ‌ളീജിയം ശുപാർശ. ജസ‌്റ്റിസ‌് അരുൺമിശ്രയുടെ സഹോദരനും അഭിഭാഷകനുമായ വിശാൽമിശ്രയെ മധ്യപ്രദേശ‌് ഹൈക്കോടതി ജഡ‌്ജിയായി ഉയർത്താമെന്ന‌് ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ കൊളീജിയമാണ‌് ശുപാർശ ചെയ‌്തത‌്. ഈ മാസം 10ന‌് പുറപ്പെടുവിച്ച ശുപാർശയിൽ ചീഫ‌്ജസ‌്റ്റിസിന‌് പുറമേ ജസ‌്റ്റിസുമാരായ എസ‌്

എ ബോബ‌്ഡെയും എൻ വി രമണയുമാണ‌് ഒപ്പിട്ടത‌്. ജസ‌്റ്റിസുമാരായ ആർ എഫ‌് നരിമാനും അരുൺമിശ്രയുമാണ‌് മറ്റംഗങ്ങൾ.
വിശാൽമിശ്രയ‌്ക്ക‌് ഒപ്പം അഭിഭാഷകരായ ദിവേഷ‌്ജെയിൻ, സഞ‌്ജയ‌് സർവതേ, അർച്ചനാഖേർ, വിശാൽദാഘത‌് എന്നിവരെയും മധ്യപ്രദേശ‌് ഹൈക്കോടതിയിലേക്ക‌് ഉയർത്താമെന്ന‌് ഹൈക്കോടതി കൊളീജിയം ശുപാർശയുണ്ട‌്. ജഡ‌്ജിമാരായി ഉയർത്തണമെങ്കിൽ 45 വയസ്സു പിന്നിടണമെന്നാണ‌് വ്യവസ്ഥ. 2018 സെപ‌്തംബറിൽ ഹൈക്കോടതി കൊളീജിയം ശുപാർശ നടത്തുന്ന അവസരത്തിൽ വിശാൽമിശ്രയ‌്ക്ക‌് ഈ പ്രായം പിന്നിട്ടിരുന്നില്ല.
ഈ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ നിയമനത്തിൽ പ്രശ‌്നങ്ങൾ ഉണ്ടായേക്കുമെന്ന‌് റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ, ഹൈക്കോടതി കൊളീജിയം നൽകിയ വിശദീകരണത്തിൽ തൃപ‌്തരാണെന്നു ചൂണ്ടിക്കാണിച്ചാണ‌് ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയ‌്ക്ക‌് വിട്ടത‌്. സുപ്രീംകോടതി കൊളീജിയം നിർദേശം സർക്കാരും അംഗീകരിച്ചാൽ രാഷ്ട്രപതി അഞ്ച‌് അഭിഭാഷകരെയും മധ്യപ്രദേശ‌് ഹൈക്കോടതി ജഡ‌്ജിമാരായി നിയമിച്ച‌് ഉത്തരവ‌് പുറപ്പെടുവിക്കും.


പ്രധാന വാർത്തകൾ
 Top