05 August Wednesday

വര്‍ഗീയ കലാപത്തിനാഹ്വാനം: അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന വീഡിയോയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2019

ന്യൂഡല്‍ഹി> വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്ന വരികളുമായി പുറത്തിറങ്ങിയ വീഡിയോക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അന്യമത വിദ്വേഷം നിറഞ്ഞ ദൃശ്യങ്ങളുമായി കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ജയ് ശ്രീറാം വിളിക്കാത്തവരെ ഖബറസ്ഥാനിലേക്ക് പറഞ്ഞയക്കണമെന്നതടക്കമുള്ള ഭീഷണികള്‍ വീഡിയോയിലുണ്ട്.കാവി വേഷധാരിയായ വരുണ്‍ ബാഹറാണ് വീഡിയോയില്‍ പാടി അഭിനയിക്കുന്നത്.

നിരവധി കലാപ ദൃശ്യങ്ങളെ പശ്ചാത്തലമായി ഉള്‍പ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top