05 December Thursday

തങ്ങളുടെ ഫോണുകള്‍ വാങ്ങിവച്ചപ്പോള്‍ ചിലര്‍ക്ക് സെല്‍ഫിയെടുക്കാന്‍ അവസരം; വിമര്‍ശനവുമായി എസ്പി ബാലസബ്രഹ്മണ്യം

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019

ന്യൂഡല്‍ഹി> പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരുക്കിയ വിരുന്നിനായെത്തിയവരോട് രണ്ടുതരം സമീപനം സ്വീകരിച്ചതിനെതിരെ ഗായകന്‍ എസ്‌പി ബാലസുബ്രഹ്മണ്യം. ഒരു വിഭാഗം താരങ്ങള്‍ക്ക് സെല്‍ഫി എടുക്കാന്‍ അനുമതി നല്‍കിയപ്പോള്‍ തന്റെതടക്കമുള്ളവരുടെ ഫോണ്‍ വാങ്ങിവയ്‌ക്കുകയായിരുന്നെന്ന് ഗായകന്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ വിരുന്നിലാണ് സംഘാടകര്‍ ഇത്തരത്തില്‍ രണ്ട് സമീപനം സ്വീകരിച്ചത്. താരങ്ങളുടെ സെല്‍ഫി ചിത്രങ്ങള്‍ തന്നില്‍ അമ്പരപ്പുളവാക്കിയെന്ന് എസ് പി ബാലസുബ്രഹ്മണ്യം പറഞ്ഞു.

കഴിഞ്ഞ 29ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് നടത്തിയ ഒരു വിരുന്നില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ആ പരിസരത്ത് എത്തിയപ്പോള്‍ത്തന്നെ ഞങ്ങളുടെ ഫോണുകള്‍ സുരക്ഷാഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനുള്ള നിര്‍ദേശം ലഭിച്ചു. പകരം ടോക്കണുകള്‍ നല്‍കുകയായിരുന്നുവെന്ന് എസ്പി വിശദീകരിച്ചു
 
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കുറിപ്പ്


കഴിഞ്ഞ 29ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് നടത്തിയ ഒരു വിരുന്നില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ആ പരിസരത്ത് എത്തിയപ്പോള്‍ത്തന്നെ ഞങ്ങളുടെ ഫോണുകള്‍ സുരക്ഷാഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനുള്ള നിര്‍ദേശം ലഭിച്ചു. പകരം ടോക്കണുകള്‍ നല്‍കി. പക്ഷേ താരങ്ങള്‍ അതേദിവസം പ്രധാനമന്ത്രിയുമൊത്ത് സെല്‍ഫിയെടുക്കുന്നത് കണ്ട് അമ്പരപ്പ് തോന്നി. ക്ഷണം സ്വീകരിക്കാന്‍ തോന്നിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെ. അല്ലേ?

ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, കങ്കണ റണൗത്ത് തുടങ്ങി ബോളിവുഡില്‍ നിന്ന് ഒട്ടേറെ പ്രമുഖ താരങ്ങള്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തിരുന്നു. അവരില്‍ പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പ്രധാനമന്ത്രിക്കൊപ്പം അന്നെടുത്ത സെല്‍ഫികള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.




 


പ്രധാന വാർത്തകൾ
 Top