11 July Saturday

തെലങ്കാനയിൽ മുതിർന്ന കോൺഗ്രസ് നേതാവും അണികളും ബിജെപിയിൽ ചേർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

ഹൈദരാബാദ് > ഗുജറാത്തിനു പിന്നാലെ തെലങ്കാനയിലും കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്നു. തെലങ്കാനയിലെ മുതിർന്ന കോൺഗ്രസ് നേതാവും കരിംനഗർ മുൻ ഡിസിസി പ്രസിഡന്റുമായ കടകം മൃത്യുജ്ഞയം ആണ് തന്റെ മകനും അണികൾക്കുമൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റും കരിംനഗർ എംപിയുമായ ബണ്ഡി സഞ്ജയ് കുമാറിൽ നിന്നാണ് ഇവർ അംഗത്വമെടുത്തത്.

രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗുജറാത്തിലും കോൺഗ്രസ് നേതാക്കളെ ബിജെപി ചാക്കിട്ട് പിടിക്കുകയാണ്. ജൂൺ 19ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുൻപായി ഇതുവരെ എട്ട് കോൺഗ്രസ് എംഎൽഎമാരാണ് രാജിവെച്ചത്. ഇവരിൽ പലരും ബിജെപിയിൽ ചേർന്നു. കൂടുതൽ പേരെ ബിജെപി റാഞ്ചുമെന്ന് കണക്കാക്കിയതോടെ 65 എംഎൽഎമാരെയും കോൺഗ്രസ് റിസോർട്ടുകളിലേക്ക് മാറ്റി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top