19 January Tuesday

നെതർലൻഡ്‌സിലെ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണി 30ന്‌ വിരമിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020

image credit opcw flickr


ന്യൂഡൽഹി
നെതർലൻഡ്‌സിലെ  ഇന്ത്യൻ സ്ഥാനപതിയും കൊച്ചി സ്വദേശിയുമായ വേണു രാജാമണി സർവീസിൽനിന്ന്‌ വിരമിക്കുന്നു. വ്യത്യസ്‌തമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 34 വർഷം വിദേശകാര്യസർവീസിൽ പ്രവർത്തിച്ചു. രാഷ്ട്രപതി പ്രണബ്‌ മുഖർജിയുടെ പ്രസ്‌ സെക്രട്ടറിയായിരിക്കെ 2017ൽ ആണ്‌ നെതർലൻഡ്‌സ്‌ സ്ഥാനപതിയായത്‌.

ഹോങ്കോങ്‌, ബീജിങ്‌, വാഷിങ്‌ടൺ എന്നിവിടങ്ങളിൽ സ്ഥാനപതി കാര്യാലയങ്ങളിൽ പ്രവർത്തിച്ചു. ദുബായിൽ  കോൺസുൽ ജനറലായിരുന്നു. ജനീവയിൽ യുഎൻ മനുഷ്യാവകാശ ഏജൻസിയിൽ ഇന്ത്യയുടെ പ്രതിനിധിയായി.  രാസായുധങ്ങൾ നിരോധിക്കാൻ ഹേഗ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന  രാജ്യാന്തര സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു.
ഇന്ത്യ–-നെതർലൻഡ്‌‌സ്‌ ബന്ധത്തെക്കുറിച്ച്‌ വേണു രാജാമണി എഴുതിയ പുസ്‌തകം കഴിഞ്ഞദിവസം ആംസ്‌റ്റർഡാമിൽ പ്രകാശനം ചെയ്‌തു. കേരളത്തിലെ പ്രളയവും നെതർലൻഡ്‌‌സും വിഷയമാക്കി പുസ്‌തകം രചിച്ചു. നെതർലൻഡ്‌‌സിലെ രാജാവും രാജ്ഞിയും കേരളം സന്ദർശിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന വേണു രാജാമണി  ഐഎഫ്‌എസിൽ ചേരുന്നതിനുമുമ്പ്‌  പത്രപ്രവർത്തകനായിരുന്നു. 30ന്‌ വിരമിക്കുന്ന അദ്ദേഹം ഡിസംബർ രണ്ടിന്‌ ഡൽഹിയിലും ഡിസംബർ പകുതിയോടെ കേരളത്തിലുമെത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top