22 October Tuesday

ആര്‍എസ്എസ് വേദസര്‍വകലാശാല അടുത്ത അധ്യയന വർഷം; കാംപസില്‍ ഗോശാലയും ധ്യാനകേന്ദ്രവും

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

ന്യൂഡൽഹി > "അശോക് സിംഗാള്‍ വേദ് വിജ്ഞാന ഏവം പ്രത്യോഗിക് വിശ്വവിദ്യാലയം' എന്ന പേരിൽ സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത് സർവകലാശാല ആരംഭിക്കുന്നു. ഗുർഗ്രാമിൽ അടുത്ത അധ്യയനവർഷം സർവകലാശാല പ്രവർത്തനമാരംഭിക്കും.
  വിഎച്ച്പിയുടെ അന്താരാഷ്ട്ര വര്‍ക്കിംങ്‌ പ്രസിഡന്റായിരുന്ന അശോക് സിംഗാളിന്റെ പേരിലാണ്‌ സർവകലാശാല. കാമ്പസിൽ ക്ഷേത്രവും ഗോശാലയും ധ്യാനകേന്ദ്രവുമുണ്ടാകും. പ്രചീന വേദകാല രീതിയിൽ ഗുരുകുല സമ്പ്രദായത്തിലാണ്  വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

ആകെ 20 വിഷയങ്ങൾ പഠിപ്പിക്കും. ഹത്യശാസ്ത്രം, ആയുർവേദം, നർമ്മദ ഭക്തി സൂത്രം തുടങ്ങിയ വിഷയങ്ങളും വാഗ്ദാനം ചെയ്യും.

 വേദകാല പശ്ചാത്തലം പുനരാവിഷ്‌ക്കരിക്കാൻ മരച്ചുവട്ടിൽ വച്ചും അധ്യയനം നടത്തും.രാവിലെയും വൈകിട്ടും പൊതു ഉച്ചഭാഷിണികളിലൂടെ വേദ കീര്‍ത്തനങ്ങള്‍ പ്രതിധ്വനിപ്പിക്കും. ഗീതയിലെ ശ്ലോകങ്ങളും കേള്‍ക്കാം. സര്‍വകലാശാലയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട ചെയ്തു.  39.68 ഏക്കറിലാണ് സർവകലാശാല ഒരുങ്ങുന്നത്.


പ്രധാന വാർത്തകൾ
 Top