14 June Monday

യുവജനങ്ങള്‍ക്കുള്ള
 കുത്തിവയ്പ് പേരിനുമാത്രം ; വാക്‌സിൻ ക്ഷാമംമൂലം 
പല സംസ്ഥാനങ്ങളും മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021


ന്യൂഡൽഹി
പതിനെട്ടു കഴിഞ്ഞവര്‍ക്കുള്ള വാക്സിന്‍യജ്ഞം രാജ്യത്ത്‌ മെയ് ഒന്നിന് തുടക്കമായത്‌ നാമമാത്രയിടങ്ങളിൽ. ഭൂരിഭാഗം സംസ്ഥാനവും യുവജനങ്ങള്‍ക്കുള്ള വാക്സിന്‍വിതരണം മാറ്റി. മഹാരാഷ്ട്ര, യുപി, ഗുജറാത്ത്‌. ഒഡിഷ, ഛത്തീസ്‌ഗഢ്‌, രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ്‌ നാമമാത്രമായി പദ്ധതി തുടങ്ങിയത്.

മുംബൈയിൽ അഞ്ച്‌ കേന്ദ്രത്തിലായി 18 കഴിഞ്ഞ ആയിരം പേർക്ക്‌ വീതം വാക്‌സിൻ നൽകി. പുണെ, നാഗ്‌പുർ എന്നിവിടങ്ങളിലും നിശ്‌ചിത ഡോസ്‌ 18 കഴിഞ്ഞവർക്കായി നൽകി. ഗുജറാത്തിൽ 10 ജില്ലയിലും യുപിയിൽ ഏഴ്‌ ജില്ലയിലും ചുരുക്കം ഡോസ്‌ വാക്‌സിനുകൾ നൽകി.

ഡൽഹിയിൽ മാക്‌സ്‌, ഫോർട്ടിസ്‌ ആശുപത്രി ശൃംഖലകളുടെ വിവിധ ശാഖകളിൽ 18 കഴിഞ്ഞവർക്ക്‌ വാക്‌സിൻ നൽകി. അപ്പോളോ ആശുപത്രിയും ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽ 18 കഴിഞ്ഞവർക്ക്‌ കുത്തിവയ്‌പെടുത്തു. കോവിഷീൽഡ്‌ വാക്‌സിന്‌ ഡോസൊന്നിന്‌ 900 രൂപ വരെയും കോവാക്‌സിൻ ഡോസൊന്നിന്‌ 1300 രൂപ വരെയുമാണ്‌ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്‌. കുത്തിവയ്‌പ് ചെലവും ജിഎസ്‌ടിയും കൂടി ചേർത്ത നിരക്കാണിതെന്ന്‌ ആശുപത്രികൾ വിശദീകരിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top