05 August Wednesday

ഉത്തർപ്രദേശിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി കോവിഡ്‌ ബാധിച്ച്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

ലക്‌നൗ > ഉത്തർപ്രദേശിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി കമൽറാണി വരുൺ (62) കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ലക്‌നൗ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്‌ച രാവിലെയായിരുന്നു മരണം.

ജൂലൈ 18 നാണ്‌ കമൽറാണിയെ കോവിഡ്‌ സ്ഥിരീകരിച്ചതിനെത്തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ശ്വസകോശത്തിലെ അണുബാധയെത്തുടർന്നാണ്‌ നില വഷളായത്‌. മന്ത്രിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അനുശോചിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top