30 November Monday

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം: കുൽദീപ് സെൻഗറിനും 7 പ്രതികൾക്കും 10 വർഷം തടവ്

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020

ന്യൂഡൽഹി> ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കസ്റ്റഡി കൊലപാതകത്തിൽ മുൻ ബിജെപി എം എൽ എ കുൽദീപ് സെൻഗറിന് 10 വർഷം തടവ്. സെൻഗറിന്റെ സഹോദരൻ അടക്കം 7 പ്രതികൾക്കും 10 വർഷം തടവ്

കേസിൽ പ്രതികളായ 2 പോലീസുകാർക്കും കോടതി തടവ് വിധിച്ചു. ദില്ലി തീസ് ഹസാരി കോടതി ജഡ്‌ജ്‌  ധർമേഷ് ശർമ്മയാണ് ശിക്ഷ വിധിച്ചത്

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ കുൽദീപ് സെൻഗറിന് കഴിഞ്ഞ ഡിസംബറിൽ മരണം വരെ തടവ് വിധിച്ചിരുന്നു.ഉന്നാവോയിൽ 17 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഉണ്ടായ കേസ് ആണ് ഉന്നാവോ ബലാത്സംഗ കേസ്. പെൺകുട്ടിയുടെ പിതാവ്‌ കസ്‌റ്റഡിയിൽ പിന്നീട്‌ മരിച്ചിരുന്നു. ആ കേസിലാണ്‌ ശിക്ഷവിധിച്ചത്‌ പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊല്ലാനും പ്രതികൾ ശ്രമിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top