14 April Wednesday
‘വിനയ്‌ നൽകിയ 
വെള്ളം കുടിച്ചതോടെ 
അബോധാവസ്ഥയിലായി’

ഉന്നാവോ‌: പെൺകുട്ടിയുടെ
മൊഴി രേഖപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021


ഉന്നാവോ‌
ഉത്തർപ്രദേശിലെ ഉന്നാവോയിൽ കൊലപാതകശ്രമം അതിജീവിച്ച പതിനാറുകാരി മജിസ്‌ട്രേട്ടിന്‌ മൊഴി നൽകി. പിടിയിലായ മുഖ്യപ്രതി വിനയ്‌ നൽകിയ വെള്ളം കുടിച്ചതോടെ അബോധാവസ്ഥയിലായെന്നാണ്‌ പെൺകുട്ടിയുടെ മൊഴിയെന്ന് എസ്‌പി ആനന്ദ് കുൽക്കർണി പറഞ്ഞു. ഒപ്പമുണ്ടായിരുന്ന 15ഉം 14ഉം വയസ്സുള്ള രണ്ട്‌ പെൺകുട്ടികൾ മരിച്ചു.

വിനയും സുഹൃത്തും വയലിൽവച്ച്‌ പലഹാരം നൽകിയെങ്കിലും തങ്ങൾ നിരസിച്ചു. തുടർന്നാണ്‌ വെള്ളം നൽകിയത്‌. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും പെൺകുട്ടി മൊഴി നൽകി. ബാബുഹാര ഗ്രാമത്തിൽ‌ പശുവിന്‌ തീറ്റതേടി പോയ മൂന്ന്‌ പെൺകുട്ടികളെ കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ്‌ വയലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്‌. രക്ഷപ്പെട്ട പെൺകുട്ടി കാൺപുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ വിനയും പ്രായപൂർത്തിയാകാത്ത ഒരാളും പിടിയിലായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top