17 January Friday

ഏകീകൃത സിവിൽകോഡിനുള്ള ബിൽ ബിജെപി അംഗം പിൻവലിച്ചു; നടപടി കെ കെ രാഗേഷിന്റെ എതിർപ്പിനെതുടർന്ന്‌

സ്വന്തം ലേഖകൻUpdated: Friday Dec 6, 2019

ന്യൂഡൽഹി>  ഭരണഘടനാ ഭേദഗതിയിലൂടെ ഏകീകൃത സിവിൽ കോഡ്‌ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സ്വകാര്യ ബിൽ രാജസ്ഥാനിൽനിന്നുള്ള ബിജെപി അംഗം നാരായൺലാൽ പഞ്ചാരിയ പിൻവലിച്ചു. ബിൽ ഭരണഘടനാവിരുദ്ധമാണെന്നും അവതരണാനുമതി നൽകരുതെന്നും കാണിച്ച്‌ കെ കെ രാഗേഷ്‌ രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡുവിന്‌ കത്തുനൽകിയിരുന്നു. സഭാധ്യക്ഷൻ രാഗേഷിന്റെ വിയോജിപ്പ്‌ പരിശോധിക്കുന്ന നടപടികളിലേക്ക്‌ കടക്കുംമുമ്പുതന്നെ ബിജെപി അംഗം പിൻവലിക്കുന്നതിന്‌ സന്നദ്ധത അറിയിച്ചു. 

ഭരണഘടനയുടെ 44-ാം അനുച്ഛേദം ഒഴിവാക്കി 14എ എന്ന പുതിയ അനുച്ഛേദം ഉൾപ്പെടുത്തിയുള്ളതായിരുന്നു പഞ്ചാരിയയുടെ സ്വകാര്യബിൽ. ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളിൽ ഒന്നാണ്‌ മതേതരത്വം എന്നും ഇത്‌ ഇല്ലാതാക്കുന്നതാണ്‌ സ്വകാര്യ ബില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ രാഗേഷ്‌ എതിർപ്പറിയിച്ചത്‌. മതേതരത്വം അടിസ്ഥാനഘടകങ്ങളിലൊന്നാണെന്ന്‌ നിരവധി വിധികളിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതും രാഗേഷ്‌ ചൂണ്ടിക്കാട്ടി.  രാഗേഷ്‌ നൽകിയ നോട്ടീസിൽ ജയ്‌റാം രമേശ്‌, ബിനോയ്‌ വിശ്വം, ബി കെ ഹരിപ്രസാദ്‌ തുടങ്ങിയ എംപിമാരും ഒപ്പുവച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top