07 July Tuesday

എന്‍പിആറുമായി മുന്നോട്ടെന്ന് ഉദ്ധവ് താക്കറെ; മോഡിക്കൊപ്പം മഹാരാഷ്ട്ര സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

നരേന്ദ്രമോഡി, ഉദ്ധവ് താക്കറെ

ന്യൂഡല്‍ഹി > ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി9എന്‍പിആര്‍) സഹകരിക്കുമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാര്‍. എന്‍പിആറിലോ എന്‍ആര്‍സിയിലോ ഭയപ്പെടാനൊന്നുമില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

എന്‍പിആര്‍ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ മഹാരാഷ്ട്രയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ യൂത്ത് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ മാര്‍ച്ചിന് അനുമതി നല്‍കാന്‍ തയ്യാറാകാതെ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top