19 May Sunday

കശ്‌മീരിൽ രണ്ട്‌ ഭീകരരെ സുരക്ഷാസേന വധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

ശ്രീനഗർ> പുൽവാമയിലെ ദാലിപോര പ്രദേശത്ത്‌ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട്‌ ഭീകരരെ വധിച്ചു. വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരരെയാണ്‌ വധിച്ചത്‌.

ഏറ്റുമുട്ടലിൽ ഒരു സൈനികനും കൊല്ലപ്പെട്ടു.  രണ്ട്‌ സുരക്ഷാഭടൻമാർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്‌. വ്യാഴാഴ്‌ച പുലർച്ചെയാണ്‌ ഏറ്റുമുട്ടലുണ്ടായത്‌. ഭീകരർക്കായി സുരക്ഷാസേന തിരച്ചിൽ തുടരുകയാണ്‌. ഭീകരരുടെ സാനിധ്യം ഉറപ്പിച്ചതോടെ പുൽവാമയിൽ കർഫ്യൂ പ്രഖ്യാപിച്ചു.


പ്രധാന വാർത്തകൾ
 Top