23 September Wednesday

തെലങ്കാനയിൽ കോൺഗ്രസിന്‌ തിരിച്ചടി; മുന്‍ എംപി രമേഷ് രാത്തോഡ് ബിജെപിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

ആദിലാബാദ് > തെലങ്കാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മുന്‍ ആദിലാബാദ് എംപി രമേഷ് രാത്തോഡ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനൊരുങ്ങുന്നതാണ് സംസ്ഥാനത്ത് മറ്റൊരു തിരിച്ചടി സമ്മാനിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി രമേഷ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരിപാടികളിലൊന്നും പങ്കെടുക്കാറില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്‌ റിപ്പോർട്ട്‌ ചെയ്യുന്നത്‌.

നേരത്തെ ടിആര്‍എസിലായിരുന്നു രമേഷ്. 2018 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയത്. രമേഷിന്റെ തിരിച്ചുവരവ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഊര്‍ജ്ജമേകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ആദിലാബാദില്‍ കഴിഞ്ഞ അഞ്ച് മാസമായി കോണ്‍ഗ്രസിന് ജില്ലാ അധ്യക്ഷനില്ല. കോണ്‍ഗ്രസിന് സ്വാധീനമുള്ള ഇവിടെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിക്കാന്‍ അധ്യക്ഷനില്ലാതെയുള്ള സമയത്ത് രമേഷിനെ പോലുള്ള മുതിര്‍ന്ന നേതാവ് പാര്‍ട്ടിയിലെത്തുന്നത് ഗുണകരമാവുമെന്നാണ് ബിജെപി നേതാക്കളുടെ വിശ്വാസം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top