22 November Friday

റെയിൽപാളത്തിലേക്ക്‌ മണ്ണിടിഞ്ഞു; മംഗളൂരുവിൽ നിന്നുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

മംഗളൂരു > മംഗളൂരുവിനു സമീപം റെയിൽവേ പാളത്തിൽ മണ്ണിടിഞ്ഞു വീണ് കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പടീൽ-കുലശേഖര റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് വെള്ളിയാഴ്ച പുലർച്ചെ വൻതോതിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണത്. മംഗളൂരു സെൻട്രലിൽ നിന്നും ഗോവ മഡ്ഗാവിലേക്കു പുറപ്പെട്ട 56640 നമ്പർ പാസഞ്ചർ, 22636 നമ്പർ ഇന്റർസിറ്റി എക്‌സ്പ്രസ് എന്നിവ മംഗളൂരു ജംങ്ഷനിൽ എത്തിയ ശേഷം യാത്ര റദ്ദാക്കി തിരികെ വന്നു.

ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് ജോക്കട്ടെയിലും ലോകമാന്യതിലക്-മംഗളൂരു മൽസ്യഗന്ധ എക്‌സ്പ്രസ് സൂറത്കലിലും പിടിച്ചിട്ടിരിക്കുകയാണ്. മൽസ്യ ഗന്ധയിലെ യാത്രക്കാരെ ബസ് മാർഗ്ഗം മംഗളൂരുവിലെത്തിക്കുമെന്ന് റെയിൽവേ അറിയിച്ചു . പാത ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തികൾ നടന്നുവരികയാണ്.

കുടുങ്ങി കിടക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്രയും വേഗം എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് റെയിവേ.


പ്രധാന വാർത്തകൾ
 Top