20 July Saturday

‘‘കോൺഗ്രസ്‌ ആർഎസ്‌എസിന്റെ മാതൃക പിന്തുടരണം’’‐ അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

തരുൺ ഗൊഗോയ്‌

ദിസ്‌പുർ > കോൺഗ്രസ്‌ ആർഎസ്‌എസിന്റെ മാതൃക പിന്തുടരണമെന്ന ഉപദേശവുമായി മുതിർന്ന കോൺഗ്രസ്‌ നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയ്‌. അസമിലെ 80 നിയമസഭാ സീറ്റുകൾ വിജയിക്കാൻ ലക്ഷ്യമിട്ടുള്ള കോൺഗ്രസിന്റെ ‘മിഷൻ 80’നായി ആർഎസ്‌എസിന്റെ പ്രവർത്തന മാതൃക സ്വീകരിക്കണമെന്നായിരുന്നു ഗൊഗോയുടെ ഉപദേശം.

ആർഎസ്‌എസിന്റെ സംഘടനാ സംവിധാനം ‘താഴേക്കിടയിലുള്ള ജനങ്ങളിലേക്ക്‌ നേരിട്ട്‌ എത്തിച്ചേരുന്ന’താണെന്നായിരുന്നു ഗൊഗോയുടെ വാക്കുകൾ. ജനങ്ങളുമായി സമ്പർക്കമില്ലാത്തതാണ്‌ കോൺഗ്രസിന്റെ പരാജയത്തിന്‌ കാരണമെന്ന്‌ പറഞ്ഞ തരുൺ ഗൊഗോയ്‌ ജനപിന്തുണ തിരിച്ചുപിടിക്കാൻ ആർഎസ്‌എസ്‌ പോലൊരു കേഡർ സംവിധാനം രൂപീകരിക്കണമെന്ന നിർദേശവും മുന്നോട്ടുവച്ചു.  ആർഎസ്‌എസിന്റെ പ്രത്യയശാസ്‌ത്രത്തോട്‌ വിയോജിപ്പുണ്ടെങ്കിലും സംഘടന എന്ന നിലയിൽ അവർ പൊതുജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്ന രീതി പ്രശംസനീയമാണെന്നും ഗൊഗോയ്‌ പറഞ്ഞു.

പ്രദേശിക പാർടികളുമായി ചേർന്ന്‌ സഖ്യമുണ്ടാക്കിയാണ്‌ അസമിൽ 15 വർഷം നീണ്ട കോൺഗ്രസ്‌ ഭരണം അവസാനിപ്പിച്ച്‌ 2016ൽ ബിജെപി അധികാരത്തിലെത്തിയത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top