26 August Monday

'ഈ വ്യക്തിക്ക്‌ ജാതിയും മതവും ഇല്ലെന്ന്‌ ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു'; രാജ്യത്ത്‌ ആദ്യമായി മതവും ജാതിയുമില്ലെന്ന്‌ ഔദ്യോഗിക രേഖ സ്വന്തമാക്കി സ്‌നേഹ

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

തിരുപ്പത്തൂർ (തമിഴ്‌നാട്‌) > ജാതിയും മതവും ഇല്ലെന്ന്‌ ആദ്യമായി സർട്ടിഫിക്കറ്റ്‌ നേടിയിരിക്കുകയാണ്‌ തിരുപ്പത്തൂർ സ്വദേശിയായ എം എ സ്‌നേഹ. രാജ്യത്ത്‌ ആദ്യമായാണ്‌ "declaring that she had ‘no caste, no religion’ എന്ന്‌ രേഖപ്പെടുത്തിയ ഒരു ഔദ്യോഗിക രേഖ പൗരന്‌ ലഭിക്കുന്നത്‌.

ഈ മാസം അഞ്ചിനാണ്‌ അഡ്വക്കേറ്റ്‌ കൂടിയായ 35കാരിയായ സ്‌നേഹയ്‌ക്ക്‌ തിരുപ്പത്തൂർ തഹസിൽദാർ ടി എസ്‌ സത്യമൂർത്തിയുടെ കയ്യിൽനിന്നും സർട്ടിഫിക്കറ്റ്‌ ലഭിക്കുന്നത്‌. "എന്റെ എല്ലാ സർട്ടിഫിക്കറ്റുകളിലും ജാതി, മത കോളങ്ങൾ ഒഴിച്ചിടുകയാണ്‌ പതിവ്‌. ജനന സർട്ടിഫിക്കറ്റിലും സ്‌കൂൾ സർട്ടിഫിക്കറ്റുകളിലും മാതാപിതാക്കളും അങ്ങനെയാണ്‌ ചേർത്തിരിക്കുന്നത്‌. പക്ഷെ ഇപ്പോഴും എന്ത്‌ അപേക്ഷ നൽകുമ്പോഴും ജാതി സർട്ടിഫിക്കറ്റ്‌ അതിനൊപ്പം ചോദിക്കുന്നുണ്ട്‌. ജാതിയും മതവും ഇല്ലെന്നുള്ള സാക്ഷ്യപത്രം ആവശ്യമായിതോന്നിയതുകൊണ്ടാണ്‌ ഇപ്പോഴിത്‌ വാങ്ങുന്നത്‌' സനേഹ പറഞ്ഞു.

ജാതിയും മതവും ഉള്ളവർക്ക്‌ അവരുടെ സ്വത്വം തെളിയിക്കുന്ന രേഖകൾ ഔദ്യോഗികമായി ലഭിക്കും. ഞങ്ങളെപ്പോലുള്ളവർക്കും അത്‌ ലഭിക്കണമായിരുന്നു. 2010 മുതൽ ഇതിനായി ശ്രമിക്കുന്നതാണ്‌. പല ഉദ്യോഗസ്ഥരും നൽകാൻ കൂട്ടാക്കിയില്ല. തിരുപ്പത്തൂർ സബ്‌ കലക്‌ടർ പ്രിയങ്ക പങ്കജമാണ്‌ അവസാനം സർട്ടിഫിക്കറ്റ്‌ ലഭിക്കാനായി സഹായിച്ചത്‌. സ്‌കൂൾ രേഖകൾ അടക്കം ഉദ്യോഗസ്ഥർ പരിശോധിച്ചു. മറ്റ്‌ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നതുകൊണ്ട്‌ അനുവദിച്ചുതന്നു. സ്‌നേഹ പറയുന്നു.
 
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top