22 October Tuesday

നിയമവിദ്യാര്‍ഥിയെ പീഡിപ്പിക്കല്‍: ബിജെപി മുന്‍ കേന്ദ്രമന്ത്രി ചിന്‍മയാനന്ദിനെ അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

ലക്‌നൗ> യുപിയില്‍ നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് ചിന്‍മയാനന്ദ അറസ്റ്റില്‍. ഷാജഹാന്‍പൂരിലെ ആശ്രമത്തില്‍ നിന്നാണ് എസ്‌ഐടി സംഘം ഇയാളെ അറസ്റ്റുചെയ്തത്.

മുന്‍ കേന്ദ്രമന്ത്രി കൂടിയായ ചിന്മയാനന്ദിനെ പീഡനക്കേസില്‍ ഏഴ് മണിക്കൂറോളം  പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നിയമ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി  ബലാല്‍സംഘം ചെയ്തുവെന്ന പരാതിയിലാണ്  സുപ്രീംകോടതി നിയമിച്ച അന്വേഷണസംഘം ചോദ്യം ചെയ്തത്.

കുറ്റകൃത്യം നടന്നുവെന്ന് സംശയിക്കുന്ന ചിന്മയാനന്ദിന്റെ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുറിലെ രണ്ട് മുറി പൊലീസ് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തിരുന്നു. ചിന്മയാനന്ദന്‍ ഒരു വര്‍ഷത്തിലേറെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top