ന്യൂഡൽഹി
ക്രിമിനൽ നിയമങ്ങൾ പൗരന്മാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കാനുള്ള ആയുധമാക്കരുതെന്ന് സുപ്രീംകോടതി. ഒരു ദിവസത്തേക്കാണെങ്കിലും വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കുന്നത് ഗുരുതരമാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ആത്മഹത്യാപ്രേരണ കേസിൽ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചുള്ള വിധിന്യായത്തിലാണ് നിരീക്ഷണം.
അർണബിന് സുപ്രീംകോടതി 11ന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അർണബ് ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ ഹർജിയിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചശേഷം നാലാഴ്ചകൂടി അർണബിന് അറസ്റ്റിൽനിന്ന് സംരക്ഷണം ഉണ്ടാകുമെന്ന് സുപ്രീംകോടതി വിധിന്യായത്തിൽ പറഞ്ഞു. വേണ്ടിവന്നാൽ മേൽക്കോടതിയെ സമീപിക്കാനാണ് ഈ സമയം നൽകുന്നതെന്നും കോടതി വിശദീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..