സ്വത്തവകാശം പ്രധാന ഭരണഘടനാ അവകാശം : സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2020, 11:47 PM | 0 min read


ന്യൂഡൽഹി
സ്വത്തിനുള്ള അവകാശം മൗലികാവകാശമല്ലെങ്കിലും ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന പ്രധാന അവകാശങ്ങളിൽ ഒന്നാണെന്ന്‌ സുപ്രീംകോടതി. ബംഗളൂരു ബൈപ്പനഹള്ളിയിൽ 57 വർഷംമുമ്പ്‌ കേന്ദ്ര സർക്കാർ ഏറ്റെടുത്ത നാലേക്കർ വിട്ടുകൊടുക്കാൻ ഉത്തരവിട്ടാണ്‌ ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, രവീന്ദ്രഭട്ട്‌ എന്നിവർ അംഗങ്ങളായ ബെഞ്ചിന്റെ നിരീക്ഷണം.

1987ൽ റിക്വിസിഷനിങ് ആൻഡ്‌ അക്വിസിഷൻ ഓഫ്‌ ഇമ്മൂവബിൾ പ്രോപ്പർട്ടി നിയമം‌ ഇല്ലാതായതോടെ കേന്ദ്ര സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ അസാധുവായതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്ത്‌ ആവശ്യത്തിന്‌ ഏറ്റെടുത്തതാണെങ്കിലും സർക്കാരുകൾ അനന്തകാലം പൗരൻമാരുടെ ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്നത്‌ ശരിയല്ലെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. മൂന്നു മാസത്തിനുള്ളിൽ അധികൃതർ ഭൂമി അവകാശികൾക്ക്‌ കൈമാറണമെന്നും കേസ്‌ നടത്തിപ്പുചെലവായി 75,000 രൂപകൂടി നൽകണമെന്നും കോടതി നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home