09 December Monday

സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ് ; മൂന്നംഗ ബെഞ്ച്‌ ചേരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

ന്യൂഡൽഹി> പൊതുതാല്പര്യമുള്ള വിഷയം പരിഗണിക്കുവാനായി മൂന്നംഗ ബെഞ്ചിന്റെ അടിയന്തര സിറ്റിംഗ് . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് 10.30ന് സിറ്റിംഗ് നടത്തുമെന്നാ്ണ്‌ അറിയിപ്പ്‌. സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ് എന്നും പറയുന്നു. അതേസമയം എത്‌ വിഷയത്തിലാണ്‌ ബെഞ്ച്‌ അടിയന്തരമായി ചേരുന്നത്‌ എന്ന്‌  അറിയിപ്പിൽ വ്യക്‌തമാക്കിയിട്ടില്ല. അതേസമയം ചീഫ്‌ ജസ്‌റ്റീസ്‌ രഞ്ജൻ ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗിക ആരോപണം ഉയർന്നതിനെ തുടർന്നാണ്‌ ബെഞ്ച്‌ അടിയന്തരമായി ചേർന്നതെന്ന്‌ പറയുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ ബെഞ്ചാണ്‌ ചേരുന്നത്‌. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ, സോളിസിറ്റർ ജനറൽ , ബാർ അസോസിയേഷൻ ഭാരവാഹികളും കോടതിയിൽ എത്തിയിട്ടുണ്ട്‌.

ലീഫ് ലെറ്റ്, കാരവൻ, വയർ, സ്ക്രോൾ എന്നീ ഓൺ ലൈൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസമാണ്‌ ലൈംഗിക  ആരോപണം സംബന്ധിച്ച്‌ വാർത്ത പുറത്ത്‌ വിട്ടത്‌. ചീഫ്‌ ജസ്‌റ്റിസിന്റെ മുന്‍ ഓഫീസ്‌ ജീവനക്കാരിയാണ്‌ ആരോപണത്തിന്‌ പിന്നിൽ .

അതേ സമയം ചീഫ്‌ ജസ്‌റ്റിസിന്റെ ഓഫീസ്‌ ദുർബലപെടുത്താനും തന്നെ സ്വാധീനിക്കാൻ കഴിയില്ല എന്ന്‌ തിരച്ചറിഞ്ഞപ്പോൾ മോശമാക്കാനുമുള്ള ശ്രമമാണിതെന്ന്‌ ചീഫ്‌ ജസ്‌റ്റീസ്‌ പറഞ്ഞു.ഇതിന്റെ പേരിൽ രാജിവെയ്ക്കാനില്ല. ഇത്തരം ആരോപണങ്ങൾ കണക്കിൽ എടുക്കാതെ താൻ  ഏറെ ചുമതല നിറവേറ്റുമെന്നും ചീഫ്‌ ജസ്‌റ്റീസ്‌ വ്യക്‌തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top