പട്ടിക ജാതി‐ പട്ടിക വർഗ നിയമഭേദഗതി സുപ്രീംകോടതി ശരിവെച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 10, 2020, 02:05 PM | 0 min read

ന്യൂഡല്‍ഹി>  പട്ടിക ജാതി ‐ പട്ടിക വർഗ നിയമത്തിൽ (എസ് സി‐എസ് ടി നിയമം)കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സുപ്രീം കോടതി ശരിവെച്ചു.

പട്ടിക വിഭാഗക്കാരോടുള്ള അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍, രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചാണ് ഈ നിയമഭേദഗതി ശരിവെച്ചത്.
                                                                                                                                                                                                                                                                                                             
പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമം തടയല്‍) നിയമപ്രകാരമുള്ള പരാതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രാഥമികാന്വേഷണം കൂടാതെ ഉടനടി അറസ്റ്റു ചെയ്യരുതെന്നാണ് 2018 മാര്‍ച്ച് 20-ന് സുപ്രീം കോടതി വിധിച്ചത്. ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന അവസ്ഥയുണ്ടാകരുതെന്നും സുപ്രീം കോടതി വിധിച്ചു. പട്ടികജാതി, പട്ടികവര്‍ഗ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി.പുതിയ ഭേദഗതി പ്രകാരം എസ്‌സി എസ്‌ടി വിഭാഗക്കാർക്കെതിരായ അതിക്രമങ്ങളിൽ കേസെടുക്കുന്നതിന് പ്രാഥമിക അന്വേഷണം വേണ്ട. ഇതിന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതിയും ആവശ്യമില്ല.
 



deshabhimani section

Related News

View More
0 comments
Sort by

Home