18 November Monday

ഉന്നാവ് പെൺകുട്ടിയെ ഡൽഹി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

ന്യൂഡൽഹി> ഉന്നാവ് ബലാൽസംഗ കേസിലെ ഇരയായ പെൺകുട്ടിയെ വിദഗ്‍ധ ചികിത്സക്കായി ലക്നൗവിലെ ആശുപത്രിയിൽ നിന്ന് ഡൽഹി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്.  എന്നാൽ എന്ന് മാറ്റുമെന്ന കാര്യത്തിൽ തീരുമാനമായില്ല. കോടതി ഉത്തരവ് കിട്ടിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രി മാറ്റത്തിന്‌ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചശേഷം തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു.

അതേസമയം, പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. പെൺകുട്ടി കണ്ണു തുറന്നതായും നിർദ്ദേശങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ട്രോമ വിഭാഗം തലവൻ ഡോക്ടർ സന്ദീപ് തിവാരി പറഞ്ഞു.  അഭിഭാഷകൻ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെങ്കിലും കോമ അവസ്ഥയിലാണ്.

ഇതിനിടെ കേസിലെ മുഖ്യപ്രതിയായ എംഎൽഎ കുൽദീപ് സെൻഗാറിനെ സിബിഐ ഇന്നലെ രാത്രി ഡൽഹിയിലെത്തിച്ചു. ഇന്ന് തീസ്ഹസാരി കോടതിയിൽ ഹാജരാക്കും. കുൽദീപ് സെൻഗാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് സിബിഐ നീക്കം. ഉന്നാവുമായി ബന്ധപ്പെട്ട കേസുകളെല്ലാം ഡൽഹിയിലേക്ക് മാറ്റാൻ നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.


പ്രധാന വാർത്തകൾ
 Top