28 February Friday

കസ്‌റ്റഡി മരണം: ഹർജിയിൽ കേന്ദ്രത്തിന്‌ സുപ്രീംകോടതി നോട്ടീസ്‌

സ്വന്തം ലേഖകൻUpdated: Friday Jan 24, 2020

ന്യൂഡൽഹി> പൊലീസ്‌ കസ്‌റ്റഡിയിലോ ജയിലിലോ മരണമോ തിരോധാനമോ ബലാത്സംഗമോ സംഭവിച്ചാൽ ജുഡീഷ്യൽ അന്വേഷണം നിർബന്ധമാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്‌ നോട്ടീസ്‌ അയച്ചു. ഇത്തരം കേസുകളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന്‌ സിആർപിസി 176 (1എ) വകുപ്പ്‌ വ്യവസ്ഥ ചെയ്യുന്നുണ്ട്‌. എന്നാൽ, പല കേസുകളിലും ഈ വ്യവസ്ഥ നടപ്പാക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാണിച്ച്‌ മനുഷ്യാവകാശപ്രവർത്തകനായ സുഹാസ്‌ചഖ്‌മ സമർപ്പിച്ച ഹർജിയിലാണ്‌ നോട്ടീസ്‌.


പ്രധാന വാർത്തകൾ
 Top