ന്യൂഡല്‍ഹി > കേരളത്തില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടല്‍. ജലനിരപ്പ് 139 അടിയാക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ വിദഗ്ധ സമിതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് നാളെ രാവിലെ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിന്റെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് സുപ്രീം കോടകതിയുടെ ഇടപെടല്‍.
കേരളം കടുത്ത വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ സ്വദേശി റസല്‍ ജോയി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.