18 November Monday

കര്‍ണാടക: സ്പീക്കര്‍ അയോഗ്യരാക്കിയ എംഎല്‍എമാര്‍ സുപ്രീം കോടതിയിലേയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2019

ബെംഗളൂരു> കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും. വ്യാഴാഴ്ച അയോഗ്യരാക്കിയ മൂന്ന് എംഎല്‍എമാരും ഇന്ന് അയോഗ്യരാക്കപ്പെട്ട 14 എംഎല്‍എമാരുമാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

സ്‌പീക്കര്‍ സ്വാഭാവിക നീതി നിഷേധിക്കുകയാണെന്ന് എംഎല്‍എ മാര്‍ ആരോപിച്ചു. അയോഗ്യരാക്കിക്കൊണ്ടുള്ള സ്‌പീക്കറുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചശേഷമാകും ഇവര്‍ കോടതിയെ സമീപിക്കുക.

 അയോഗ്യത പ്രഖ്യാപിക്കാന്‍ ബന്ധപ്പെട്ട എംഎല്‍എമാര്‍ക്ക് ഒരാഴ്ച മുന്‍പ് നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ, എന്നാല്‍ മൂന്ന് ദിവസം മുന്‍പ് മാത്രമാണ് തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചതെന്നും എംഎല്‍എമാര്‍ പറയുന്നു.
 


പ്രധാന വാർത്തകൾ
 Top