05 December Thursday

ജഡ്ജിമാരുടെ സുരക്ഷ ശക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

ന്യൂഡൽഹി
അയോധ്യാവിധി പറഞ്ഞ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടക്കമുള്ള അഞ്ച് ജഡ്ജിമാരുടെയും സുരക്ഷ ശക്തമാക്കി. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവരായിരുന്നു ബെഞ്ചിലെ അംഗങ്ങൾ. ജഡ്ജിമാരുടെ വസതിയിലാണ് സായുധസേനയെ നിയോഗിച്ചത്. മുൻകരുതൽ നടപടിയെന്ന നിലയിലാണ് സുരക്ഷ വർധിപ്പിച്ചതെന്നും പ്രത്യേകമായ ഭീഷണിയൊന്നുമില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top