21 February Thursday

സുപ്രീംകോടതി ജഡ‌്ജിമാർ ഇന്ന‌് അധികാരമേൽക്കും

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

ന്യൂഡൽഹി > കൊളീജിയം തീരുമാനത്തെ തുടർന്നുള്ള വിവാദങ്ങൾക്കിടെ കർണാടക ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസായിരുന്ന ദിനേശ‌്മഹേശ്വരിയും ഡൽഹി ഹൈക്കോടതി ജഡ‌്ജിയായിരുന്ന സഞ‌്ജിവ‌്ഖന്നയും വെള്ളിയാഴ‌്ച സുപ്രീംകോടതി ജഡ‌്ജിമാരായി സത്യപ്രതിജ്ഞ ചെയ്യും. പകൽ 10.30 ചീഫ‌്ജസ‌്റ്റിസിന്റെ ചേംബറിലാണ‌് ചടങ്ങ‌്. ഈ മാസം 10നാണ‌് ഇരുവരെയും സുപ്രീംകോടതിയിലേക്ക‌് ഉയർത്താമെന്ന‌് ചീഫ‌്ജ‌സ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ കൊളീജിയം യോഗം ശുപാർശ ചെയ‌്തത‌്.

ഡൽഹി ഹൈക്കോടതി ചീഫ‌്ജസ‌്റ്റിസും മലയാളിയുമായ രാജേന്ദ്രമേനോൻ, രാജസ്ഥാൻ ഹൈക്കോടതി ചീഫ‌്ജ‌സ‌്റ്റിസ‌് പ്രദീപ‌്നന്ദ്രാജോ‌ഗ‌് എന്നിവരെ സുപ്രീംകോടതിയിലേക്ക‌് ഉയർത്താമെന്ന ഡിസംബർ12ലെ കൊളീജിയം യോഗം തീരുമാനം പിൻവലിച്ചായിരുന്നു ഇത‌്. തീരുമാനം പിൻവലിക്കാനുള്ള തൃപ‌്തികരമായ വിശദീകരണം നൽകാതെയുള്ള നടപടി വിവാദമായിരുന്നു.ഹൈക്കോടതി ജഡ‌്ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റി പട്ടികയിൽ 33ാം സ്ഥാനത്തുള്ള ജസ‌്റ്റിസ‌് സഞ‌്ജിവ‌് ഖന്നയെ ഉയർത്താമെന്ന തീരുമാനത്തിന‌് എതിരെ ജസ‌്റ്റിസ‌് എസ‌് കെ കൗൾ ചീഫ‌്ജസ‌്റ്റിസിന‌് കത്തും നൽകി. മുൻ ചീഫ‌്ജസ‌്റ്റിസ‌് ആർ എം ലോധ, മുൻ ജഡ‌്ജി ജെ ചെലമേശ്വർ എന്നിവരും എതിർത്തു. നിരവധി ജഡ‌്ജിമാർ കൊളീജിയം തീരുമാനത്തിൽ അസ്വസ്ഥരാണെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ ബുധനാഴ‌്ച രാത്രി വൈകിട്ട‌് ഇരു ജഡ‌്ജിമാരുടെയും നിയമനം രാഷ്ട്രപതി ശരിവച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top