18 July Thursday

മാധ്യമപ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണം: യുപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

ന്യൂഡല്‍ഹി> ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിച്ചു എന്ന പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൗജിയയെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി. എന്ത് നിയമപ്രകാരമാണ് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതെന്ന് ആരാഞ്ഞ കോടതി അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

 യോഗി ആദിത്യനാഥിനെ അവഹേളിച്ച്  സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തി എന്നാരോപിച്ചാണ് കനൗജിയയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അറസ്റ്റ് നിയമവിരുദ്ധമാണെന്നു കാണിച്ച് പ്രശാന്തിന്റെ ഭാര്യ ജഗീഷാ അറോറ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.ഈ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.


യോഗി ആദിത്യനാഥിനോട് താന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുനിന്ന് ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഷെയര്‍ ചെയ്തുവെന്ന് ആരോപിച്ചാണ് പോലീസ് ജൂണ്‍ എട്ടിന് പ്രശാന്ത് കനൗജിയയെ  അറസ്റ്റ് ചെയ്തത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top