31 March Tuesday
ഹർജി പരിഗണിക്കാനും നിർദ്ദേശം

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ്: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Feb 28, 2020

ന്യൂഡൽഹി> തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹർജി തള്ളിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കേസ് നിലനിൽക്കുന്നതല്ല എന്ന വിധിയാണ് റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണം സംബന്ധിച്ച കേസിൽ സർക്കാർ ഉന്നയിക്കുന്ന വാദങ്ങൾ കേട്ട് തീർപ്പു കൽപ്പിക്കാൻ നിർദേശിച്ച്‌  കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.ചീഫ് ജസ്റ്റിസ്  എസ്‌ എ ബോബ്‌ഡെ അധ്യക്ഷൻ ആയ 3 അംഗ ബെഞ്ചിന്റേതാണ് നടപടി

വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരായ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു . ഇത് ചോദ്യം ചെയ്തുള്ള സംസ്ഥാന സർക്കാർ ഹർജിയിലാണ്  സുപ്രീംകോടതി  നിർദേശം. ഹൈക്കോടതി  ഹർജി പരിഗണിക്കുന്നതിനെ കേന്ദ്ര സർക്കാരും എയർ പോർട്ട് അതോറിറ്റിയും എതിർത്തില്ല. കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കണം എന്ന് പറഞ്ഞാണ്  കഴിഞ്ഞ ഡിസംബറില്‍ ഹർജി ഹൈക്കോടതി തള്ളിയത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനമെടുത്തത് കേന്ദ്രസർക്കാരാണ്. അതിനാൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നിലനിൽക്കില്ലെന്നും സുപ്രിംകോടതിയെ സമീപിക്കാനുമായിരുന്നു ഹൈക്കോടതി നിരീക്ഷണം. എന്നാൽ, ഹൈക്കോടതി തന്നെ വാദം കേൾക്കട്ടെയെന്ന നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. സംസ്ഥാന സർക്കാർ വേണ്ടെന്ന് വച്ചാൽ മാത്രമേ  വിമാനത്താവളം മറ്റുള്ളവർക്ക് കരാർ നൽകാൻ കഴിയുകയുള്ളുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും  സർക്കാർ അറിയിച്ചു. പൊതുതാത്പര്യം പരിഗണിച്ചില്ലെന്നും  ടെൻഡർ നടപടികളിലും ക്രമക്കേടുണ്ടെന്ന് സർക്കാർ ആരോപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top