20 July Saturday

മകൾ വിദേശിയെ വിവാഹം കഴിക്കുന്നു; സുധാ രഘുനാഥനെ ക്ഷേത്രങ്ങളിൽ പാടിക്കില്ലെന്ന്‌ തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

ബംഗളൂരു > പ്രശസ്‌ത കർണാടിക്‌ സംഗീതജ്ഞ സുധാ രഘുനാഥനെ ക്ഷേത്രങ്ങളിലും പൊതു പരിപാടികളിലും പാടാൻ അനുവദിക്കില്ലെന്ന്‌ തീവ്രഹിന്ദുത്വവാദികളുടെ ഭീഷണി. മകൾ മാളവിക ആഫ്രിക്കൻ വംശജനായ മൈക്കിൾ മർഫിയെ വിവാഹം കഴിക്കാൻ പോകുന്ന വാർത്തകളും ക്ഷണക്കത്തും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ സുധാ രഘുനാഥനും കുടുംബത്തിനുംനേരെ വ്യാപകമായ ഭീഷണികൾ ഉയരുന്നത്‌.

മൈക്കിളിന്റെ നിറത്തേയും വംശത്തെയുമെല്ലാം അവഹേളിച്ചുകൊണ്ടാണ്‌ സമൂഹമാധ്യമങ്ങളിൽ മതഭ്രാന്തന്മാർ കമന്റ്‌ ചെയ്യുന്നത്‌. മാളവിക ക്രിസ്‌ത്യാനി ആകുമെന്നും പിന്നീട്‌ സുധാ രഘുനാഥനും കുടുംബവും ക്രിസ്‌ത്യൻ മതത്തിലേക്ക്‌ മാറുമെന്നും പ്രചരിപ്പിക്കുന്നുണ്ട്‌. വിവാഹം ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ ഇത്തരക്കാർക്ക്‌ എന്താണ്‌ കാര്യമെന്നും പലരും ചോദിക്കുന്നുണ്ട്‌. എന്നാൽ അതൊന്നും വകവക്കാതെ ഒരാഴ്‌ച്ചയോളമായി ഭീഷണികൾ തുടരുകയാണ്‌.


പ്രധാന വാർത്തകൾ
 Top