27 May Monday

മധുരയിൽ സു വെങ്കിടേശന്റെ പ്രചാരണത്തിന്‌ ആവേശമായി സമുദ്രക്കനിയും

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019

മധുര > ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ എം സ്ഥാനാർഥി സു വെങ്കിടേശന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ആവേശം പകർന്ന്‌ നടൻ സമുദ്രക്കനിയെത്തി. മധുര ലോക്‌സഭാ മണ്ഡലത്തിൽ ഡിഎംകെ നയിക്കുന്ന മുന്നണി സ്ഥാനാർഥിയായ സു വെങ്കിടേശന്റെ പ്രചാരണത്തിന്‌ നിരവധി കലാപ്രവർത്തകരാണ്‌ രംഗത്തുള്ളത്‌. നടി രോഹിണി സജീവമായി പരിപാടികളിൽ പങ്കെടുത്ത്‌ സംസാരിക്കുന്നുണ്ട്‌.

വെള്ളിയാഴ്‌ചയാണ്‌ സമുദ്രക്കനി സു വെങ്കിടേശനൊപ്പം പ്രചാരണത്തിനിറങ്ങിയത്‌. സിപിഐ എം സ്ഥാനാർഥിയുടെ വിജയത്തിനായി കഴിഞ്ഞ ദിവസം കലാപ്രവർത്തകരുടെ കൂട്ടായ്‌മ മധുരയിൽ സംഘടിപ്പിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top