16 September Monday

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; പ്രത്യേക സംഘം അന്വേഷിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019

ന്യൂഡൽഹി> ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തിൽ കുടുക്കാൻ ശ്രമം നടന്നുവെന്ന ആരോപണം കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിച്ചേക്കും. സിബിഐ ഉന്നത ഉദ്യോഗസ്ഥൻ , ഐബി ഉദ്യോഗസ്ഥൻ, ഡൽഹി പൊലീസ് കമ്മീഷണർ എന്നിവർ 12 മണിക്ക് ജഡ്‌ജ്‌മാരുടെ ചേംബറിൽ എത്താൻ നിർദ്ദേശം നൽകി. സാധ്യമെങ്കിൽ എൻഐഎ ഉദ്യോഗസ്‌ഥനും എത്തണമെന്നും നിർദ്ദേശമുണ്ട്. കേസ് മൂന്ന് മണിക്ക് വീണ്ടും പരിഗണിക്കും.

ആരോപണം ഉന്നയിച്ച അഡ്വ. ഉത്സവ് ബയിൻസിന് പൊലീസ് സംരക്ഷണം നൽകാൻ കോടതി നിർദേശം നൽകി. അതേസമയം മുദ്രവച്ച കവറിൽ ഉത്സവ്‌ സിംഗ് സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ കോടതിക്ക് കൈമാറി.
 


പ്രധാന വാർത്തകൾ
 Top