20 November Wednesday

കശ്‌മീരിൽ സ്തംഭനാവസ്ഥ തുടരുന്നു; എസ്‌എംഎസിന്‌ വിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

ന്യൂഡൽഹി >  കശ്‌മീരിൽ പോസ്റ്റ്‌പെയ്‌ഡ്‌ മൊബൈൽ സേവനം പുനരാരംഭിച്ച്‌ മണിക്കൂറുകൾക്കകം എസ്‌എംഎസ്‌ സൗകര്യം പിൻവലിച്ചു. ഭീകരർ ദുരുപയോഗിക്കുമെന്ന ആശങ്കയിലാണ്‌ വിലക്കേർപ്പെടുത്തിയത് അധികൃതര്‍ അറിയിച്ചു. പ്രീപെയ്‌ഡ്‌ മൊബൈലിനും ഇന്റർനെറ്റിനും വിലക്ക് തുടരുന്നു.

 72 ദിവസത്തെ ഇടവേളയ്‌ക്കുശേഷം തിങ്കളാഴ്‌ച പകൽ 12 മുതലാണ്‌ പോസ്റ്റ്‌പെയ്‌ഞഡ്‌ മൊബൈൽ സേവനം പുനരാരംഭിച്ചത്‌. വൈകിട്ട്‌ അഞ്ചോടെ എസ്‌എംഎസ്‌ സൗകര്യം പിൻവലിച്ചു. ഇന്റർനെറ്റ്‌ സൗകര്യം ലഭിക്കാന്‍ രണ്ടുമാസമെങ്കിലും വൈകും.പ്രീപെയ്‌ഡ്‌ മൊബൈൽ സേവനം ഈ മാസം ആരംഭിക്കാനിടയില്ല.

 പോസ്റ്റ്‌പെയ്‌ഡ്‌ സേവനം പുനരാരംഭിച്ചതോടെ വരിസംഖ്യയും കുടിശ്ശികയും അടയ്‌ക്കാൻ ടെലികോം കമ്പനി ഓഫീസുകൾക്കു മുന്നിൽ ചൊവ്വാഴ്ചയും വലിയ തിരക്കായിരുന്നു. അതിനിടെ താഴ്‌വരയിൽ മൊബൈൽ സേവനം റദ്ദാക്കപ്പെട്ട കാലയളവിലെ ബിൽ തുകയും ടെലികോം കമ്പനികൾ ഈടാക്കുന്നതായി പരാതി ഉയർന്നു.

കശ്മീര്‍ നിശ്ചലം

തുടർച്ചയായ 73–-ാം ദിവസവും കശ്‌മീരിൽ നിശ്ചലാവസ്ഥ തുടരുകയാണ്‌. സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ല.  ശ്രീനഗറിലെ എൻഐടിയിലും വിദ്യാർഥികൾ എത്തിയില്ല. ഷോപ്പിയാനിൽ ഒരു ആപ്പിൾത്തോട്ടത്തിൽനിന്ന്‌ ആപ്പിളുകൾ ലോറിയിൽ കയറ്റുകയായിരുന്ന ഡ്രൈവറെ തീവ്രവാദികൾ വെടിവച്ചുകൊന്നു.

 തോട്ടമുടമയെ മർദിക്കുകയും ചെയ്‌തു. രാജസ്ഥാൻ സ്വദേശിയായ ഷരീഫ്‌ ഖാനാണ്‌ ഞകൊല്ലപ്പെട്ടത്‌. കുപ്‌വാരയിൽ കുഴിബോംബ്‌ പൊട്ടി കരസേനാ ജവാൻ തിങ്കളാഴ്‌ച രാത്രി കൊല്ലപ്പെട്ടിരുന്നു. ബാരാമുള്ളയിൽ ഒരു മലയാളി ജവാനും കുഴിബോംബ്‌ പൊട്ടിമരിച്ചു. പൂഞ്ചിൽ നിയന്ത്രണരേഖയോട്‌ ചേർന്ന്‌ പാക്‌ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഷമീന അഖ്‌തറെന്ന ഇരുപത്തിനാലുകാരി കൊല്ലപ്പെട്ടു.


പ്രധാന വാർത്തകൾ
 Top