27 May Wednesday

ജൻധൻ അക്കൗണ്ടുകളിലേക്കും ബിപിഎൽ കുടുംബങ്ങൾക്കും 5000 രൂപവീതം നൽകണം: പ്രധാനമന്ത്രിക്ക്‌ യെച്ചൂരിയുടെ കത്ത്‌

സ്വന്തം ലേഖകൻUpdated: Tuesday Mar 24, 2020

ന്യൂഡൽഹി > കോവിഡ്‌ ജനജീവിതം സ്‌തംഭിപ്പിച്ച സാഹചര്യത്തിൽ ജൻധൻ അക്കൗണ്ടുകളിലേക്കും ബിപിഎൽ കുടുംബങ്ങൾക്കും 5000 രൂപവീതം ഉടൻ നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ കത്തയച്ചു.

ബിപിഎൽ, -എപിഎൽ ഭേദമില്ലാതെ എല്ലാ കുടുംബങ്ങൾക്കും ഒരു മാസം സൗജന്യറേഷൻ നൽകണം. ഉച്ചഭക്ഷണ പരിപാടിയുടെ ഗുണഭോക്താക്കളായ കുട്ടികളുടെ വീട്ടിൽ സൗജന്യറേഷൻ എത്തിക്കണം.

ജോലിചെയ്യാൻ കഴിയാതായ തൊഴിലാളികൾക്ക്‌ വേതനത്തിന്റെ 80 ശതമാനംവരെ മിക്ക വിദേശസർക്കാരുകളും നൽകുന്നു. ഇന്ത്യയും സമാന നടപടി സ്വീകരിക്കണം. ചെറുകിട, -ഇടത്തരം സംരംഭങ്ങളുടെ വായ്‌പാ തിരിച്ചടവിന്‌ ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണം. ധനബിൽ പാർലമെന്റ്‌ പാസാക്കിയതിനാൽ ജനങ്ങളുടെ ജീവിതവും ജീവനോപാധികളും സംരക്ഷിക്കാൻ സർക്കാർ പ്രത്യേക ഫണ്ട്‌ അനുവദിക്കണമെന്നും യെച്ചൂരി കത്തിൽ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top