26 May Tuesday

മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

ശിവ് രാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍ > കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റത്തെത്തുടര്‍ന്ന് ഭരണപ്രതിസന്ധിയിലായ മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. ശിവ്‌രാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കുമെന്നാണ് സൂചന. മുന്‍പ് മൂന്നുതവണ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു ശിവ്‌രാജ് സിങ് ചൗഹാന്‍.

വിശ്വാസവോട്ടിന് തൊട്ടുമുന്‍പായി, കഴിഞ്ഞ വ്യാഴാഴ്‌‌‌ച്ചയാണ് കമല്‍നാഥ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ടതോടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്ക്കാര്‍ നിലംപതിച്ചത്. സിന്ധ്യയും എംഎല്‍എമാരും ബിജെപിയില്‍ അംഗത്വം എടുക്കുകയും ചെയ്‌തിരുന്നു.

എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 2018 ഡിസംബറിലാണ് കമല്‍നാഥ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top