20 September Friday

ഷഹ്‌ല റഷീദിന്റെ അറസ്റ്റ് തടഞ്ഞു

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019

ന്യൂഡൽഹി > കശ്‌മീരിൽ സൈന്യം മനുഷ്യാവകാശലംഘനം നടത്തുന്നതായി ട്വീറ്റ്‌ ചെയ്‌ത ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ വൈസ്‌പ്രസിഡന്റ്‌ ഷഹ്‌ല റഷീദിന്‌ എതിരായ രാജ്യദ്രോഹക്കേസിൽ നവംബർ അഞ്ചുവരെ അറസ്‌റ്റ്‌ പാടില്ലെന്ന്‌ ഡൽഹി കോടതി നിർദേശം. കേസിൽ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും നവംബർ അഞ്ചുവരെ ഷഹ്‌ലയെ അറസ്‌റ്റുചെയ്യരുതെന്നും അഡീഷണൽ സെഷൻസ്‌ ജഡ്‌ജി പവൻകുമാർ ജെയിൻ നിരീക്ഷിച്ചു.

നവംബർ അഞ്ചിന്‌ കേസ്‌ കോടതി വീണ്ടും പരിഗണിക്കും. ഷഹ്‌ല റഷീദിന്‌ എതിരെ സൈന്യം പരാതി നൽകിയിട്ടുണ്ടോയെന്ന്‌ കോടതി ചോദിച്ചു. സൈന്യത്തിന്റെ പരാതി ലഭിച്ചിട്ടില്ലെന്ന്‌ പ്രോസിക്യൂട്ടർ പ്രതികരിച്ചു.
അന്വേഷണം പൂർത്തിയാക്കാൻ ആറ്‌ ആഴ്‌ചയെങ്കിലും വേണമെന്ന്‌ പ്രോസിക്യൂട്ടർ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന്‌ ഷഹ്‌ല റഷീദിന്റെ അഭിഭാഷകനും പറഞ്ഞു.
 ഷഹ്‌ല റഷീദിന്റെ ട്വീറ്റ്‌ രാജ്യദ്രോഹപരമാണെന്നു ചൂണ്ടിക്കാണിച്ച്‌ അലോക്‌ ശ്രീവാസ്‌തവ എന്നയാളാണ്‌ പൊലീസിൽ പരാതി നൽകിയത്‌.


പ്രധാന വാർത്തകൾ
 Top